കണ്ണൂര്‍:കണ്വെന്ഷന് സെന്റര്‍ തുടങ്ങാനുളള അനുമതിയ്ക്കായി ചെയര്‍പെഴ്സണെ സമീപിച്ച സാജനോട് തന്റെ മകന് പാര്‍ട്ടണര്‍ ഷിപ്പ് വേണമെന്ന് ശ്യാമള ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് ആത്മഹത്യ ചെയ്ത സാജന്റെ ബന്ധു. ഇത് സമ്മതിക്കാതിരുന്നത് സാജനോടുള്ള പകയ്ക്ക് കാരണമായെന്നും ബന്ധു ഹരിദാസന് ഒരു മാധ്യമത്തിനോട് വെളിപ്പെടുത്തി. ആവശ്യം നിഷേധിക്കപ്പെട്ടതോടെ ഞാന്‍ ഈ കസേരയിലിരിക്കുമ്പോള്‍ അനുമതി കിട്ടുമെന്ന് വിചാരിക്കേണ്ട എന്ന് ശ്യാമള മറുപടി പറഞ്ഞതെന്നും ഹരിദാസന് വെളിപ്പെടുത്തുന്നു.
കണ്ണൂര്‍ തളാപ്പിലുള്ള എ.കെ.ജി ഹോസ്പിറ്റല്‍ പിടിച്ചടക്കിയതു പോലെ സാജന്റെ കണ്വെന്ഷന് സെന്ററും പിടിച്ചടക്കാനായിരുന്നു ശ്യാമളയ്ക്ക് ഉദ്ദേശമുണ്ടായിരുന്നത്. ഇതിന് സാജന് വഴങ്ങിയില്ലെന്നുള്ളതാണ് സത്യം. ഈ മനോവിഷമത്തിലാണ് സാജന് ജീവന് നഷ്ടപ്പെടുത്തിയത്. എം. വി ഗോവിന്ദന്റെ ഭാര്യ എന്ന നിലയിലാണ് പി. കെ ശ്യാമള പലപ്പോഴും ഇത്രയധികം ധൈര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഹരിദാസന് പറഞ്ഞു.
സാജന്റെ ആത്മഹത്യയില്‍ പി. കെ ശ്യാമളക്ക് നേരിട്ട് പങ്കില്ലെന്നാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയും വിശദീകരണം. ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ചയാണെന്ന് മുഖ്യമന്ത്രി നിയമസഭയിലും പറഞ്ഞു. അന്വേഷണ സംഘത്തിനും ശ്യാമളക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടും ഇല്ല. ഈ സാഹചര്യത്തിലാണ് പുതിയ ആരോപണം ഉണ്ടായിരിക്കുന്നത്.ഇതിനിടെ ശ്യാമല്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജന് പ്രതികരിച്ചത് സിപിഎമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്.
Discussion about this post