സൈനിക ഓഫീസര്‍മാരെ കുടുക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയതെന്ന് കരുതുന്ന 125 ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിരീക്ഷിക്കുന്നു. സ്ത്രീകളുടെ പേരിലുള്ള 125 അക്കൗണ്ടുകള്‍ക്ക് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ആയിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണിത്.
സംശയകരമായ ഈ അക്കൗണ്ടുകളില്‍ കരസേനയിലെയും അര്‍ധസൈനിക വിഭാഗങ്ങളിലുമുള്ള ഓഫീസര്‍മാരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എടി.എസ് അന്വേഷണം തുടങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
പാക് ചാരസംഘടന കെണിയില്‍പ്പെടുത്തിയ ബ്രഹ്മോസ് എയ്റോസ്പേസ് എന്‍ജിനിയര്‍ നിഷാന്ത് അഗര്‍വാള്‍, ബി.എസ്.എഫ് ജവാന് അച്യുതാനന്ദ് ശര്‍മ എന്നിവര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സമൂഹ മാധ്യമ ഇടപെടലുകള്‍ കര്‍ശനമായി നിരീക്ഷിച്ചു തുടങ്ങിയതെന്ന് എടിഎസ് അവകാശപ്പെടുന്നു.
2018 സെപ്റ്റംബറിലാണ് ഫെയ്സ്ബുക്ക് ഉപയോഗിച്ച് പാക് ചാരസംഘടന ഇരുവരെയും കെണിയില്‍പ്പെടുത്തിയത്. സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാനി ഏജെന്റിന് കൈമാറിയെന്ന വിവരം ലഭിച്ചതോടെയാണ് അഗര്‍വാള്‍ അറസ്റ്റിലായത്.
Discussion about this post