ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റത്തോടെ തുടങ്ങി.പുതിയ മാസം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്സ് 201 പോയന്റ് ഉയര്‍ന്ന് 39595 ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 11846ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 570 ഓഹരികള്‍ നേട്ടത്തിലും 217 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, ഫാര്‍മ, എഫ്എംസിജി, വാഹനം, ബാങ്ക്, ഊര്‍ജം, ഇന്‍ഫ്ര ഓഹരികളാണ് നേട്ടത്തില്‍.
ഇന്‍ഡസിന്‍ഡ് ബാങ്ക്, യുപിഎല്‍, ഇന്ത്യബുള്‍സ് ഹൗസിങ്, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, സിപ്ല, വിപ്രോ, റിലയന്‍സ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബിപിസിഎല്‍, ഐഒസി, ഗെയില്‍, ടൈറ്റാന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Discussion about this post