ബെയ്ജിംഗ്: ചൈനയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ അഞ്ച് മരണം. 33 പേർക്ക് പരിക്കേറ്റു. ദക്ഷിണ ചൈനയിലെ ഗുവാൻഗ്ഷ്വയിലായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു ചുഴലിക്കാറ്റ് വീശിയത്. അപ്രതീക്ഷിതമായുണ്ടായ കാറ്റിൽ 141 ഫാക്ടറി കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. മറ്റ് ബഹുനില കെട്ടിടങ്ങൾക്കും കേടുപാടുകൾ ഉണ്ടായി. അതേസമയം പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചു. പ്രദേശത്ത് രക്ഷാ പ്രവർത്തനം പൂർത്തിയായിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കനത്ത മഴയിൽ ചൈനയിൽ നാല് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയെ നടുക്കി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. കഴിഞ്ഞ വർഷവും ചൈനയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. ഇതിൽ പത്ത് പേരായിരുന്നു കൊല്ലപ്പെട്ടത്.
Discussion about this post