രാഷ്ട്രീയ നേതാക്കളുടെയും സുരക്ഷാ സേനയുടെയും നാശനഷ്ടങ്ങൾക്ക് കാരണമായ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഔദ്യോഗിക ക്രമീകരണം ഏർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏഴ് സംസ്ഥാനങ്ങൾക്ക് കത്തെഴുതി.
ആന്ധ്രപ്രദേശ്, ബിഹാർ, ഛത്തീസ്ഖണ്ഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, തെലുങ്കാന എന്നീ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗുബ്ബ കത്ത് അയച്ചു.
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അതിക്രമങ്ങളും ഛത്തീസ്ഗണ്ഡിലെ നക്സലൈറ്റ് ആക്രമണവും ഉണ്ടായ സാഹചര്യത്തിലാണ് ബിജെപി എം.എൽ.എ ഭീമ മണ്ഡവിയും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്.
് പോലീസ് ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ സുബോദ് കുമാർ സിംഗ് 2018 ൽ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഒരു ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ നിർദേശങ്ങൾ ഉത്തർപ്രദേശോ,പശ്ചിമ ബംഗാൾ സർക്കാരുകളോ അടയാളപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഏഴ് സംസ്ഥാനങ്ങളിൽ മധ്യപ്രദേശും ഛത്തീസ്ഗണ്ഡ ും കോൺഗ്രസ് ഭരണത്തിലാണ്. തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) തെലങ്കാനയിൽ ഭരിക്കുന്നു. ബി.ജെ.പി ജാർഖണ്ഡിൽ ഭരിക്കുന്നു. ബീഹാറിലെ നിതീഷ് കുമാർ നേതൃത്വത്തിലുള്ള സർക്കാരാണ് ഭരിക്കുന്നത്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ.സി.പി അടുത്തിടെ ആന്ധ്രയിൽ സത്യപ്രതിജ്ഞ ചെയ്തു. നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി ഒഡീഷയിൽ വീണ്ടും അധികാരത്തിൽ വന്നു.
ഏഴ് സംസ്ഥാനങ്ങളെയും നക്സലൈറ്റ് അക്രമങ്ങൾ ബാധിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തോടിയിരിക്കുന്നത്.
Discussion about this post