കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഒന്നാം പ്രതിയായ സുനിൽ കുമാർ, രണ്ടാം പ്രതി സറീന ഷാജി, നാലാം പ്രതി പി കെ റാഷിദ്, ഏഴാം പ്രതി അഡ്വക്കേറ്റ് എം ബിജു എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. ഓരോരുത്തരും 35000 രൂപയുടെ ബോണ്ട് നൽകണം. രണ്ട് ആൾ ജാമ്യവും കോടതി നിഷ്കർഷിച്ചു. ആഴ്ചയിൽ രണ്ട് ദിവസം മുടക്കം വരുത്താതെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം.
പ്രതികൾ തിരുവനന്തപുരം ജില്ല വിട്ട് പുറത്ത് പോകാൻ പാടില്ലെന്നും താമസസ്ഥലം വ്യക്തമായി മജിസ്ട്രേറ്റിനെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Discussion about this post