ഡൽഹി: സമൂഹമാധ്യമ സൈറ്റുകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് നേരിട്ട സെർവർ തകരാറുകൾ പൂർണ്ണമായി പരിഹരിച്ചതായി അധികൃതർ അറിയിച്ചു. ഫേസ്ബുക്ക് ട്വിറ്ററിലൂടെ ഇക്കാര്യം വിശദീകരിച്ചു. സെർവറിലുണ്ടായ അപ്രതീക്ഷിതമായ തകരാറുകൾ കാരണമാണ് ഫയലുകൾ അപ്ലോഡ് ചെയ്യുന്നതിൽ തടസ്സം നേരിട്ടത്. ഇപ്പോൾ സൈറ്റുകൾ പൂർണ്ണമായും പ്രവർത്തന സജ്ജമാണെന്നും ട്വീറ്റിൽ പറയുന്നു.
ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി മുതലാണ് വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടത്. വീഡിയോ, ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യുന്നതിലും ഡൗൺലോഡ് ചെയ്യുന്നതിലും തടസ്സം നേരിടുകയായിരുന്നു. വാട്സാപ്പിലാണ് കൂടുതലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നത്.
കഴിഞ്ഞ മാർച്ചിലും സമാനമായ രീതിയിൽ സെർവർ തകരാർ മൂലം തടസ്സം നേരിട്ടിരുന്നു.
Discussion about this post