വ്യാപം അഴിമതിയുമായി ബന്ധപ്പെട്ടവരുടെ ദുരൂഹ മരണങ്ങള്‍ ഭയപ്പെടുത്തുന്നതായി കേന്ദ്ര മന്ത്രി ഉമാഭാരതി. ഇതേ തുടര്‍ന്ന് മധ്യപ്രദേശില്‍ നിലനില്‍ക്കുന്ന ഭയാന്തരീക്ഷത്തിന് പരിഹാരം കാണാന്‍ അടിയന്തര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ഉമാ ഭാരതി ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവരില്‍ ഒരാളാണ് താന്‍. അതിനാല്‍ തുടരെയുണ്ടാകുന്ന മരണങ്ങള്‍ ഭയമുണ്ടാക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മരണങ്ങള്‍ പലതും അഴിമതിയുമായി ബന്ധപ്പെട്ട് തങ്ങളുടെ പേരും കേള്‍ക്കുന്നതില്‍ നിന്നുള്ള നാണക്കേടും പേടിയും മൂലംമുണ്ടാകുന്നതും ആകാം. അഴിമതിയില്‍ തന്റെ പേരും ഉള്‍പ്പെട്ടു കേട്ടപ്പോള്‍ തനിക്കും ഇതേ മാനസികാവസ്ഥയാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ നിരപരാധികളായവര്‍ക്കൊക്കെ സമാന അനുഭവം ഉണ്ടാകാനാണ് സാധ്യതയെന്നും ഉമാഭാരതി പറഞ്ഞു.
അഴിമതിയുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ ഉമാഭാരതിയുടെ പേരു ചേര്‍ത്ത സാഹചര്യത്തിലാണ് പ്രതികരണം.
Discussion about this post