ഇന്ത്യന്‍ ‘നാരി ശക്തിയുടെ’ ചുരുക്കപ്പേരാണ് നിര്‍മ്മലാ സീതാരാമന്. നിരവധി ബഹുമതികളുണ്ട് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്. ഇന്ത്യയുടെ ആദ്യ മുഴുവന്‍ സമയ പ്രതിരോധമന്ത്രിയില്‍ നിന്നും ആദ്യത്തെ വനിതാ ധനമന്ത്രിയായ നിര്‍മ്മലാ സീതാരാമന്. അങ്ങനെ നിരവധി ബഹുമതികളുണ്ട് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്.
രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്ന നിര്‍മല സീതാരാമന് രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാകുകയാണ്.രാജ്യത്തിന്റെ സാമ്പത്തിക വികസനം മാത്രമല്ല രാജ്യസുരക്ഷയും ഈ കൈകളില്‍ ഭദ്രമെന്ന് നിര്‍മ്മലാ സീതാരമന് തെളിയിച്ചതാണ്. എഴുപതുകളില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ശേഷം നിര്‍ണായക മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കുന്ന രണ്ടാമത്തെ വനിതയാണ് നിര്‍മ്മലാ സീതാരാമന്.
2017 ല്‍ സെപ്റ്റംബറില്‍ ഇന്ത്യയുടെ മുഴുവന്‍ സമയ പ്രതിരോധ മന്ത്രിയായി നിയമിതയായ ആദ്യ വനിതയായിരുന്നു നിര്‍മ്മലാ സീതാരാമന്. അതിനുശേഷം രാജ്യത്തിന്റെ സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ശക്തമായ സമീപനം സ്വീകരിക്കാന്‍ നിര്‍മ്മലാ സീതാരാമന് സാധിച്ചു.
അധികാരത്തിലേറുന്നതിനുമുമ്പ് ബിജെപിയുടെ മുഖ്യ വക്താക്കളിലൊരാളായ സീതാരാമന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെയും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിന്റെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
1959 ഓഗസ്റ്റ് 18 ന് തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുരയിലാണ് സീതാരാമന് ജനിച്ചത്. തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നേടി.
ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ലണ്ടനിലെ യുകെയിലെ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയേഴ്സ് അസോസിയേഷനില്‍ ഇക്കണോമിസ്റ്റിന്റെ അസിസ്റ്റന്റായി സീതാരാമന് സേവനമനുഷ്ഠിച്ചു. പിന്നീട് ലണ്ടനിലെ പ്രൈസ് വാട്ടര്ഹൗസില് സീനിയര്‍ മാനേജര്‍ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ്) ആയി ജോലി ചെയ്തു. ഈ സമയത്ത് ബിബിസി വേള്‍ഡ് സര്‍വീസിലും പ്രവര്‍ത്തിച്ചു.
ഇന്ത്യയില്‍ തിരിച്ചെത്തിയ അവര്‍ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി സ്റ്റഡീസിന്റെ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 2008 ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന സീതാരാമനെ നാഷണല്‍ എക്സിക്യൂട്ടീവ് അംഗമാക്കി. 2010 മാര്‍ച്ചില്‍ പാര്‍ട്ടി വക്താവായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അവര്‍ അന്നുമുതല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു. 2014 മെയ് 26 ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയായി സ്വതന്ത്ര ചുമതല ഏറ്റെടുത്തു.
പ്രതിരോധമന്ത്രിയെന്ന നിലയില്‍ സീതാരാമന് കരസേനയെയും നാവികസേനയെയും വ്യോമസേനയെയും ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. പ്രതിരോധ മേഖലയില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്നതിനും നിര്‍മ്മലാ സീതാരാമന് സാധിച്ചു. രാജ്യം നേരിടുന്ന വിവിധ സുരക്ഷാ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ഒരു കര്‍മപദ്ധതി രൂപീകരിക്കുന്നതിന് ഒരു പ്രതിരോധ ആസൂത്രണ സമിതി രൂപീകരിച്ചു.
പാക്കിസ്ഥാനിലെ ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമാക്രമണം നടത്തിയത്, പ്രതിരോധമന്ത്രി എന്ന നിലയില്‍ അതിനുള്ള അംഗീകാരവും നിര്മ്മലയ്ക്കുള്ളതാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതയെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളില്‍ പ്രധാന ചുവടുവെയ്പ്പായാണ് ബാലാകോട്ട് ആക്രമത്തെ നയതന്ത്രവിദഗ്ദ്ധര്‍ വിലയിരുത്തിയത്. പാര്‍ലമെന്റിലെ റാഫേല്‍ യുദ്ധവിമാന ഇടപാടിനെ ശക്തമായി പ്രതിരോധിച്ചുകൊണ്ട് പ്രതിപക്ഷത്തെ അടിച്ചിരുത്താനും നിര്‍മ്മലയുടെ ശക്തമായ വാക്കുകള്‍ക്ക് സാധിച്ചു.
മോദി മന്ത്രിസഭയിലെ ബജറ്റ് അവതരണത്തോടുകൂടി നിര്‍മ്മലാ സീതാരാമന്റെ ഭരണ നൈപുണ്യമാണ് ഒരിക്കല്‍കൂടി തെളിയിക്കപ്പെടുന്നത്.
Discussion about this post