ഡൽഹി: കേന്ദ്ര ബജറ്റ് സമ്പദ്ഘടനയുടെ സമസ്ത മേഖലകളെയും സ്പർശിച്ചതായി മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. ഇത്തരമൊരു ബജറ്റ് വിഭാവനം ചെയ്ത പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും അഭിനനദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വളർച്ചാനിരക്ക് ത്വരിതപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ പ്രകടമാണെന്നും ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു.
അഞ്ച് വർഷം കൊണ്ട് സമ്പദ് വ്യവസ്ഥയെ അഞ്ച് ട്രില്ല്യൺ ഡോളറിലെത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി നിർമ്മല സീതാരാമനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രശംസിച്ചു. ഇത് പ്രതീക്ഷയുടെ ബജറ്റ് ആണെന്നും ഈ ബജറ്റ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഈ ബജറ്റ് ജനസൗഹാർദ്ദപരവും ഭാവിയെ മുൻനിർത്തിയുള്ളതുമാണ്. ഇത് രാജ്യത്തിലെ പൗരന്മാരെ പുരോഗതിയിലേക്ക് നയിക്കാൻ ഉതകുന്നതാണ്. പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post