ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷ ഇളവ് ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രിം കോടതി. ശിക്ഷ ഇളവിന് എതിരെ ആര് എസ്എസ് പ്രവര്‍ത്തകന്റെ അമ്മ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.
സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ തൃശ്ശൂര്‍ മുല്ലശ്ശേരിയിലെ ആര് എസ് എസ് പ്രവര്ത്തകന് ഷാരോന്റെ അമ്മ ഉഷ മോഹന്‍ നല്കിയ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. 2012 ല്‍ ആണ് മുല്ലശേരിയില്‍ വച്ച് ഷാരോണഇനെ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി വിഷ്ണുവിന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ 2019 ജനുവരിയില്‍ ഹൈകോടതി ഏഴ് വര്‍ഷം തടവായി കുറച്ചിരുന്നു.
ശിക്ഷ കുറച്ചതിന് എതിരെ പ്രോസിക്യുഷന് ആയ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്കാത്തതിനാല് ആണ് ഉഷ മോഹന്‍ സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രീയ താത്പര്യം കാരണം ആണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തത് എന്ന ഉഷയുടെ വാദം അംഗീകരിച്ച കോടതി ഉഷയ്ക്ക് അപ്പീല്‍ നല്കാന് അനുമതി നല്‍കുകയും, അപ്പീലില്‍ നോട്ടീസ് അയക്കുകയും ചെയ്തു.
ഉഷ മോഹന്‍ വേണ്ടി അഭിഭാഷകന് രാകേന്ദ് ബസന്ത് ഹാജര്‍ ആയി.
Discussion about this post