മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ വ്യവസായ സൗഹൃദ നയങ്ങള്‍ ഫലം കാണുന്നു. ആഗോള നിക്ഷേപകരായ ബ്ലാക് സ്റ്റോണ്‍ മഹാരാഷ്ട്രയില്‍ 4,500 കോടിരൂപയുടെ നിക്ഷേപം നടത്തും. അമേരിക്ക ആസ്ഥാനമായുളള കമ്പനിയാണ് ബ്ലാക്സ്റ്റോണ്‍ ഗ്രൂപ്പ്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാനാവിസ് അടുത്തയിടെ അമേരിക്ക സന്ദര്‍ശിക്കുന്നുണ്ട്. ഈ അവസരത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരും ബ്ലാക്ക് സ്റ്റോണ്‍ കമ്പനിയും തമ്മില്‍ ഇത് സംബന്ധിച്ച ധാരണയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൂനെയില്‍ സ്ഥാപിതമാകുന്ന ഐടി പാര്‍ക്കിനായി 1,200 കോടിരൂപയും മുംബൈയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ഐടി പാര്‍ക്കിനായി 1,500 കോടിരൂപയുമാകും ബ്ലാക് സ്റ്റോണ്‍ മുടക്കുക. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം പുറത്തു വിട്ടത്.
മഹാരാഷ്ട്രയില്‍ നിക്ഷേപം നടത്താനെത്തുന്നവര്‍ക്ക് അതിനുളള മികച്ച സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post