മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്റ രാജിവച്ചു. രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്തുണയറിയിച്ചാണ് തന്റെ രാജിയെന്ന് മിലിന്ദ് ദേവ്റ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം
ലോക്സഭാ തൊട്ടുമുന്‍പാണ് രാഹുലുന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ദേവ്റ മഹാരാഷ്ട്ര പിസിസിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുല്‍ രാജിവച്ചത്. ഈ മാതൃക താനും പിന്തുടരുന്നുവെന്നായിരുന്നു ദേവ്റയുടെ വാക്കുകള്‍.
മുംബൈ കോണ്‍ഗ്രസി ലെ രൂക്ഷമായ വിഭാഗിയതയെ തുടര്‍ന്നായിരുന്നു മിലിന്ദിനെ പ്രസിഡന്റാക്കിയത്. കോണ്‍ഗ്രസ് പിസിസി പ്രസിഡന്റായി കുറഞ്ഞ കാലം പ്രവര്‍ത്തിച്ചതും ഇദ്ദേഹമാണ്. മുന്‍കേന്ദ്രമന്ത്രിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മുരളി ദേവ്റയുടെ മകനാണ് മിലിന്ദ്
Discussion about this post