ആകാശത്ത് വെച്ച് യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് വ്യോമസേന. സുഖോയ് 30എംകെഐ യുദ്ധവിമാനത്തിലാണ് വ്യോമസേനയുടെ ഇന്ധന ടാങ്കര്‍ വിമാനമായ ഐഎല്‍-78 എഫ്ആര്‍എ വിമാനത്തില്‍ നിന്ന് ഇന്ധനം നിറച്ചത്.
ഇന്ത്യന്‍ വ്യോമസേനയും ഫ്രഞ്ച് വ്യോമസേനയും ചേര്‍ന്ന് നടത്തുന്ന ഗരുഡ വ്യോമാഭ്യാസത്തിനിടെയാണ് പറക്കുന്നതിനിടെ വിമാനത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള വ്യോമസേന പൈലറ്റുമാരുടെ കഴിവ് തെളിയിച്ചത്.
#ExGaruda2019 : Glimpses of Air-to-Air refueling by Su-30MKI fighter aircraft from IL-78 FRA aircraft.
Gp Capt Antil says "Air-to-Air refueling is not an easy task. Pilots need to get their speeds right, get in correct formation and synchronise with the refueler". pic.twitter.com/CvrC8jwhJy
— Indian Air Force (@IAF_MCC) July 7, 2019
പറന്നുകൊണ്ടിരിക്കെ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ധനം കൊണ്ടുപോകുന്ന വിമാനത്തിന്റെ അതേവേഗതയില്‍ അതേ ദിശയില്‍ യുദ്ധവിമാനങ്ങളും സഞ്ചരിക്കേണ്ടതുണ്ട്. അണുവിട മാറിയാല്‍ വലിയ അപകടമാണ് സംഭവിക്കുക
നാല് സുഖോയ് വിമാനങ്ങളും ഐഎല്‍-78 എഫ്ആര്‍എ ഇന്ധന വിമാനവുമായാണ് വ്യോമസേന ഫ്രാന്‍സിലെത്തിയത്.
ഇതിനൊപ്പം വ്യോമസേന പൈലറ്റുമാരുള്‍പ്പെടെ 120 സൈനികരുമുണ്ടായിരുന്നു. റഫാല്‍, ആല്‍ഫാ ജെറ്റ്, മിറാഷ് 2000,സി-135, ഇ3എഫ്, സി130, കാസ തുടങ്ങിയ വിമാനങ്ങളെയാണ് അണി നിരത്തിയത്. ഇരുസേനകളുടെയും പരസ്പര പ്രനവര്‍ത്തന ക്ഷമത പരിശോധിക്കുകയും പുതിയ തന്ത്രങ്ങള്‍ പങ്കുവെയ്ക്കുകയുമാണ് വ്യോമാഭ്യാസത്തിന്റെ ലക്ഷ്യം.
Discussion about this post