വൻ ദുരന്തം വരുത്താൻ ശേഷിയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ സമീപിക്കുന്നതായി ശാസ്ത്രലോകം. അത് ഇന്ന് ഭൂമിക്ക് സമീപത്ത് കൂടി കടന്ന് പോകുമെന്നും, ഭൂമിയിൽ വന്നിടിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും നാസയുടെ പഠനങ്ങൾ വെളിപ്പെടുത്തുന്നു.
ഭൂഗുരുത്വാകർഷണ തീവ്രതമൂലം ഭൂമിക്ക് വളരെ അടുത്ത് കൂടി കടന്ന് പോകുന്ന ഛിന്നഗ്രഹം ഭൂമിയിൽ വന്നിടിക്കാനുള്ള സാദ്ധ്യത ഏറെയാണെന്നും നാസയുടെ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
2019എംടി2 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് ഏകദേശം നൂറ്റിരണ്ട് അടി വ്യാസമുണ്ട്. സെക്കന്റിൽ 11.04 കിലോമീറ്റർ വേഗത്തിലാണ് ഇത് ഭൂമിയുടെ നേർക്ക് പാഞ്ഞടുത്തുകൊണ്ടിരിക്കുന്നത്. ഇന്ന് ഉച്ചയോട് കൂടി ഇത് ഭൂമിക്ക് തൊട്ടടുത്ത് എത്തുമെന്നും എന്തും സംഭവിക്കാമെന്നും നാസ മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ അത് ഭൂമിക്ക് വളരെ അടുത്ത് കൂടി കടന്ന് പോയേക്കാമെന്നും ഭൂമിയിൽ നിന്നും 1.6 ദശലക്ഷം കിലോമീറ്റർ അകലത്തിലെത്തുമ്പോൾ ദിശാമാറ്റം സംഭവിച്ചേക്കാമെന്നും ഒരു വാദമുണ്ട്.
ജൂൺ 30ന് മാത്രമാണ് ഈ ഛിന്നഗ്രഹം ആദ്യമായി ശ്രദ്ധയിൽ പെട്ടത്. നിലവിൽ ഒരു പരിധിവരെ നാം ഇതിൽ നിന്നു സുരക്ഷിതരാണെന്ന് പറയാമെങ്കിലും ഭാവിയിൽ ഇത് വീണ്ടും ഭൂമിക്ക് സമീപം വരുകയാണെങ്കിൽ അത് ഭൂമിയിൽ വന്നിടിക്കാനുള്ള സാദ്ധ്യത വളരെ ഏറെയാണെന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. അത് അപ്പോൾ ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ഗുരുത്വാകർഷണ ബലത്തെ അടിസ്ഥാനപ്പെടുത്തി മാത്രമായിരിക്കും.
അനിശ്ചിതത്വത്തിന്റെ നിഴലിലാണ് സദാസമയവും നാമോരുരുത്തരുമെന്ന് അടിവരയിടുന്നതാണ് 2019എംടി2ന്റെ ആഗമനം.
Discussion about this post