ഡല്‍ഹി: വിഴിഞ്ഞം പദ്ധതിക്കു താന്‍ എതിരാണെന്ന പ്രചാരണം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിഷേധിച്ചു. രാഹുല്‍ ഇക്കാര്യം തന്നോട് വ്യക്തമാക്കിയതായി മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ബിന്ദു കൃഷ്ണ അറിയിച്ചു. വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കിയതിലുള്ള എതിര്‍പ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചെന്ന മട്ടിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു രാഹുല്‍ വ്യക്തമാക്കിയതായും ബിന്ദു കൃഷ്ണ പറഞ്ഞു.
രാവിലെമുതല്‍ രാഹുല്‍ ഗാന്ധിയാണു കേരളത്തിലെ ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും അതിനു കാരണമെന്തെന്നും ബിന്ദു കൃഷ്ണ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ സമിതി യോഗവുമായി ബന്ധപ്പെട്ടാണു ബിന്ദു രാഹലിനെ കണ്ടത്. പദ്ധതിക്കെതിരെ മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടേയില്ലെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അറിയിച്ചതായി ബിന്ദു വെളിപ്പെടുത്തി.
വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ ഏറ്റെടുക്കാന്‍ അദാനി മാത്രം വരാനിടയുള്ള സാഹചര്യം സംസ്ഥാന നേതൃത്വം പാര്‍ട്ടി ഹൈക്കമാന്‍ഡിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. വികസന പദ്ധതികളില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നു മറുപടി ലഭിച്ചതോടെ സംസ്ഥാനം തുടര്‍നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. അദാനിയെ പദ്ധതി ഏല്പിക്കുന്നതിന് ഹൈക്കമാന്‍ഡിന് എതിര്‍പ്പുണ്ടെന്ന വാര്‍ത്ത ഇന്നലെ സജീവ ചര്‍ച്ചയായിരുന്നു. നാഥനില്ലാത്ത വാര്‍ത്ത എന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.മന്ത്ര കെ ബാബുവും വാര്‍ത്ത നിഷേധിച്ചിരുന്നു.
വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ബിജെപി നേതാവ് ഒ രാജഗോപാല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പദ്ധതി വൈകിയാല്‍ ജനകീയ സമരം നടത്തുമെന്നാണ് ബിജെപി നിലപാട്. അദാനിയെ പദ്ധതി ഏല്പിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിലന് ഹൈക്കമാന്റിന്റെ പോലും അനുമതിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമര്‍ശിച്ചിരുന്നു.
Discussion about this post