കായംകുളം എംഎല്‍എ യു.പ്രതിഭയുടെ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍
കായംകുളം എംഎല്‍എ യു പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് ഹരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യതി ബോര്‍ഡ് ജീവനക്കാരനായ കെആര്‍ ഹരിയെയായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.നിലന്പൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
മരണം ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്ന് അകന്നു കഴിയുന്ന ഹരിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കായംകുളം എം.എല്‍.എ പ്രതിഭ നല്കിയ ഹര്‍ജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ചുങ്കത്തറയില്‍ കെ.എസ്.ഇ.ബി ഓവര്‍സിയറായി പ്രവര്‍ത്തിക്കുകയായിരുന്നു ഹരി
Discussion about this post