രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന കർണാടകയിൽ ഭരണപക്ഷത്തെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു. കോൺഗ്രസിന്റെ 21 മന്ത്രിമാർ നേരത്തെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെ.ഡി.എസിന്റെ മുഴുവൻ മന്ത്രിമാരും രാജിവെച്ചത്. വിമത എം.എൽ.എമാർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകി കോൺഗ്രസ് -ജെ.ഡി.എസ് സഖ്യ സർക്കാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാരുടെ രാജി. ഇതുപ്രകാരം മന്ത്രിസഭ പുന:സംഘടന ഉടൻ ഉണ്ടാകും.
അതിനിടെ, രാജിവെച്ച വിമത എം.എൽ.എമാരെ അയോഗ്യരാക്കാൻ കോൺഗ്രസ് നടപടി തുടങ്ങി. മുംബൈയിൽ കഴിയുന്ന എം.എൽ.എമാർ 24 മണിക്കൂറിനകം തിരികെ എത്തിയില്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
പതിമൂന്ന് എംഎല്‍എമാര്‍ക്കു പിന്നാലെ ഇന്നു രാവില സ്വതന്ത്രനായ മന്ത്രി നാഗേഷ് കൂടി രാജി സമര്‍പ്പിച്ചതോടെ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിലനില്‍പ്പ് പരുങ്ങലിലാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മന്ത്രിമാരും രാജിവച്ച് സമ്പൂര്‍ണ പുനസംഘടനയിലൂടെ സര്‍ക്കാരിനെ രക്ഷിക്കാനുള്ള ശ്രമം.
ഇന്നു രാവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാര്‍ എല്ലാവരും രാജി വയ്ക്കാന്‍ തീരുമാനമായത്. മന്ത്രിമാര്‍ സ്വമേധയാ രാജി കൈമാറുകയായിരുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.
പുനസംഘടനയ്ക്ക് പാര്‍ട്ടി നേതൃത്വത്തിന് പൂര്‍ണ സ്വാതന്ത്ര്യം കിട്ടാനാണ് മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
കോണ്‍ഗ്രസില്‍നിന്നു പത്തും ജെഡിഎസില്‍നിന്നു മൂന്നും എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം രാജി വെച്ചത്. സ്വതന്ത്ര അംഗവും മന്ത്രിയുമായ എച്ച് നാഗേഷ് ഇന്നു രാവിലെ മുഖ്യമന്ത്രിക്കു രാജിക്കത്ത് നല്കി. തുടര്‍ന്നു ഗവര്‍ണറെ കണ്ട നാഗേഷ് സര്‍ക്കാരിനു പിന്തുണ പിന്‍വലിക്കുകയാണെന്നു വ്യക്തമാക്കി.
Discussion about this post