സംസ്ഥാനത്തെ പാഠപുസ്തകങ്ങളുടെ വിതരണം ഈ മാസം 23നകം പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യകത്മാക്കിയത്. 24 ലക്ഷം പുസ്തകങ്ങളാണ് ഇനി അച്ചടിക്കാന്‍ ഉള്ളത്. ഇത് 20ാം തീയ്യതിക്കകം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കെബിപിഎസ് ഇതു സംബന്ധിച്ച നിലപാടറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ഹര്‍ജി കോടതി ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Discussion about this post