ഡൽഹി: മഹാത്മാ ഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികം വിപുലമായി ആഘോഷിക്കുന്നതിന് പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാർ. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിയുടെ വിശദാംശങ്ങൾ മുന്നോട്ട് വെച്ചത്.
ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് മുതൽ ഒക്ടോബർ 31 വരെ ഓരോ ലോക്സഭാ മണ്ഡലങ്ങളിലും 150 കിലോമീറ്റർ നീളുന്ന പദയാത്ര സംഘടിപ്പിക്കും. രാജ്യസഭാ എം പിമാർക്കും പദയാത്രയുടെയടക്കം ചുമതല നൽകും. ഇതിനായി ഓരോ മണ്ഡലത്തിലും പതിനഞ്ച് മുതൽ ഇരുപത് പേർ വരെയടങ്ങുന്ന പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകും. പ്രതിദിനം പതിനഞ്ച് കിലോമീറ്റർ വരെ നീളുന്ന പദയാത്രകൾക്ക് അവർ നേതൃത്വം നൽകും. ഗാന്ധിജിയുടെ ജീവിതം, സ്വാതന്ത്ര്യ സമരം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിപാടികൾക്ക് എം പിമാർ നേതൃത്വം നൽകും. ഗാന്ധിജിയുടെ പരിസ്ഥിതി സംരക്ഷണ നയങ്ങളോടുള്ള ആദരസൂചകമായി വൃക്ഷത്തൈകൾ നടും. ഇവ നടപ്പിലാക്കാൻ പാർട്ടിതല സമിതികൾക്കും രൂപം നൽകും.
ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
Discussion about this post