പ്രളയ ബാധിതർക്ക് കെ.പി.സി.സി പണിത് നൽകുന്നത് വെറും 96 വീട്ടുകാർ മാത്രം. ആയിരം വീടുകൾ നിർമ്മിച്ചു നൽകാനാണ് കെ.പി.സി.സി ലക്ഷ്യമിട്ടത്. അതിനായി 50 കോടി രൂപ കണ്ടെത്താനും കെ.പി.സി.സി തീരുമാനിച്ചിരുന്നു.
നിരവധി ബുദ്ധിമുട്ടുകൾ കാരണം ഫണ്ട് കണ്ടെത്താനായില്ലെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം.ഹസ്സൻ പറഞ്ഞു. വീട് നിർമ്മിക്കാൻ മൂന്നരക്കോടിയാണ് ഇതു വരെ ലഭിച്ചത്.
ഇതു വരെ 23 വീടുകളുടെ നിർമ്മാണം പൂർത്തിയായി. പക്ഷെ കിട്ടിയ തുക കൊണ്ട് 76 വീടുകൾ മാത്രമാണ് നിർമ്മിക്കാൻ കഴിയുക. കർണാടക പി.സി.സി ഒരു കോടി രൂപ സംഭാവനയായി നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതു കൂടി ലഭിക്കുന്നതോടെ 96 വീടുകൾ പൂർത്തികരിക്കുമെന്ന് ഹസ്സൻ പറഞ്ഞു.
Discussion about this post