നാപ്പോളി; ഇറ്റലിയിലെ നാപ്പോളിയിൽ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ 100 മീറ്റർ ഓട്ടത്തിൽ ഇന്ത്യക്ക് സ്വർണ്ണം. 11.32 സെക്കൻഡിൽ ഓടിയെത്തിയാണ് ഇന്ത്യയുടെ ദ്യുതി ചന്ദ് ചരിത്രം കുറിച്ചത്.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ദ്യുതി പ്രതികരിച്ചു. താൻ പഠിക്കുന്ന കെ ഐ ഐ റ്റി യൂണിവേഴ്സിറ്റിക്കും അതിന്റെ സ്ഥാപകൻ പ്രൊഫസ്സർ സമന്റാക്കും ഈ മെഡൽ സമർപ്പിക്കുന്നതായും പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ദ്യുതി ചന്ദ് പറഞ്ഞു.
സ്വിറ്റ്സർലൻഡിന്റെ അജ്ല ഡെൽ പെന്റയ്ക്കാണ് വെള്ളി. രണ്ട് തവണ ഏഷ്യൻ ചാമ്പ്യനായിരുന്നു ദ്യുതി. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ദ്യുതി സ്വന്തമാക്കി.
Discussion about this post