കര്‍ണാടകയില്‍ രാജി പ്രഖ്യാപിച്ച വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആറു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ശിവകുമാറിനെ പൊലീസ് ബലപ്രയോഗത്തിലൂടെ ഹോട്ടലിനു മുന്നില്‍ നിന്നു നീക്കിയത്.
എംഎല്‍എമാരെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശിവകുമാര്‍ എത്തുന്നതിനു മുമ്പായി ഇവര്‍ താമസിക്കുന്ന ഹോട്ടല്‍ നിലനില്‍ക്കുന്ന മേഖലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടലിനു മുന്നില്‍ ശിവകുമാറിനെ പൊലീസ് തടയുകയായിരുന്നു. എംഎല്‍എമാരെ കണ്ടശേഷം മാത്രമേ മടങ്ങൂ എന്ന നിലപാടില്‍ തുടര്‍ന്ന ശിവകുമാര്‍ അഞ്ചു മണിക്കൂറിലേറെ അവിടെ തുടര്‍ന്നു. ശിവകുമാറിനോട് തിരികെ പോകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. തിരികെ പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പും നല്‍കിയിരുന്നു.
Discussion about this post