എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ഉത്തരക്കടലാസ് പിടിച്ചെടുത്ത എസ്.ഐയെ ചുമതലയില്‍ നിന്ന് മാറ്റി. യൂണിവേഴ്സിറ്റി കോളജിലെ അക്രമങ്ങളിലെ പ്രതികള്‍ക്കായി സ്റ്റുഡന്റ്സ് സെന്ററിലും കോളജ് ഹോസ്റ്റലിലും പ്രതികളുടെ വീടുകളിലും റെയ്ഡ് നടത്തിയ കേന്റാണ്മെന്റ് എസ്.ഐ ആര് ബിനുവിനാണ് ചുമതലമാറ്റം ഉണ്ടായത്.
ക്രമസമാധാന ചുമതലയില്‍നിന്ന് ബിനുവിനെ മാറ്റി പകരം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തെ തുടര്‍ന്ന് സ്ഥലംമാറ്റപ്പെട്ടിരുന്ന എസ്.ഐ ഷാഫിയെ വീണ്ടും ക്രമസമാധാന ചുമതലയുള്ള എസ്.ഐയായി നിയമിച്ചു.
രണ്ടാഴ്ച മുമ്പാണ് ബിനു കേന്റാണ്മെന്റ് എസ്.ഐയായി ചുമതലയേറ്റത്. യൂനിവേഴ്സിറ്റി കോളജ് വിഷയവുമായി മാറ്റത്തിന് ബന്ധമില്ലെന്നും സി.ഐയാണ് ഇവിടെ എസ്.എച്ച്.ഒയെന്നും അദ്ദേഹമാണ് കേസ് അന്വേഷിക്കുന്നതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. എസ്.ഐയെ ചുമതലയില്‍നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് ഇന്നലെ വിദ്യാര്‍ത്ഥിസംഘടനകള്‍ പോലിസ് സ്റ്റേഷന് ഉപരോധിച്ചു .
Discussion about this post