.
ചന്ദ്രയാൻ-2 ന്റെ വിക്ഷേപണം 22 ന് നടത്തും.വിക്ഷേപണം മാറ്റി വയ്ക്കാൻ കാരണമായ സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചു. ജൂലായ് 22 ന് വൈകീട്ട് 2.43 ന് വിക്ഷേപണം നടത്തുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ക്രിയോജനിക് എൻജിനിലെ ഹീലിയം ചോർച്ച റോക്കറ്റും പേടകവും മാറ്റാതെ തന്നെ പരിഹരിക്കുകയായിരുന്നു. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കി നിൽക്കെയാണ് തകരാർ കണ്ടെത്തിയത്. ജി.എസ്.എൽ.വി മാർക്ക് ത്രി റോക്കറ്റിലെ ക്രയോജനിക് എൻജിനിൽ ഹീലിയം ചോർച്ചയുണ്ടായി മർദ്ദവ്യതിയാനം വന്നതായിരുന്നു തകരാർ. ഇന്ധനമായ ദ്രവ ഹൈഡ്രജന്റെയും ഓക്സിജന്റെയും താപനില വ്യത്യാസമില്ലാതെ നിലനിർത്താനാണ് ഹീലിയം ഉപയോഗിക്കുന്നത്. ഇന്ധന ടാങ്കുകൾക്ക് ചുറ്റുമായി ഒൻപത് ഹീലിയം ടാങ്കുകൾ ഉണ്ട്.
സെപ്തംബർ ആറിന് തന്നെ പേടകം ചന്ദ്രനിലിറക്കും
Discussion about this post