രാഷ്ട്രത്തിനു വേണ്ടി മഹത്വ പൂര്‍ണമായ സേവനം അനുഷ്ഠിച്ച സേനാ വിഭാഗക്കാര്‍ക്കു വേണ്ടിയുള്ള ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര താത്പര്യം പകടിപ്പിക്കുന്നില്ല എന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒ.ആര്‍.ഒ.പി. പദ്ധതി നടപ്പിലാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അധികാരത്തിലേറി ഒരു വര്‍ഷത്തിനു ശേഷവും ഇതു നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഭൂമിയാര്‍ജിക്കല്‍ പദ്ധതിയോട് പ്രതിപത്തി കാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് അതേ നയം ഒ.ആര്‍.ഒ.പി പദ്ധതിയില്‍ കാണിക്കുന്നില്ല എന്നും ഹസാരെ ചോദിച്ചു.
രാജസ്ഥാനിലെ മരുഭൂമിയെന്നോ ജമ്മുവിലെ തണുത്ത താഴ്‌വാരമെന്നോ കണക്കാക്കാതെ രാജ്യത്തെ ശുശ്രൂഷിച്ച സൈനികര്‍ റിട്ടയര്‍മെന്റിനു ശേഷം ബഹുമാനവും പരിഗണനയും ആര്‍ഹിക്കുന്നവരാണ് എന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു
Discussion about this post