അസമിലെ ദിസ്പൂരിൽ വെളളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ട കടുവ സമീപത്തെ വീടുനുളളിൽ അഭയം തേടി. കടുവ വീടിനുളളിലെ കട്ടിലിൽ സുഖമായി കിടക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കാസിരംഗയിലെ ഹർമതി മേഖലയിലെ വീടിനുളളിലെ കട്ടിലിലാണ് കടുവയെ കണ്ടെത്തിയത്. ഭിത്തിയിലെ തുളയിലൂടെയാണ് അകത്ത് കിടക്കുന്ന കടുവയുടെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
അസമിലെ വെളളപ്പൊക്കത്തെ തുടർന്ന് കാസിരംഗ ദേശീയോദ്യാനത്തിൽ നിരവധി മൃഗങ്ങൾ ചത്തിരുന്നു. ഈ പ്രദേശത്തിന്റെ 95 ശതമാനം ഭാഗവും വെളളത്തിൽ മുങ്ങിയിരിക്കുകയാണ്.
Discussion about this post