കുട്ടികള്‍ക്ക് നേരെ നടക്കുന്ന എല്ലാത്തരം അക്രമങ്ങള്‍ക്കും ഉത്തരവാദി അതാത് സംസ്ഥാനസര്ക്കാറുകളാണെന്ന് കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി . ഈ വിഷയത്തില്‍ പോലീസും പൊതുസംവിധാനങ്ങളും സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലായതുകൊണ്ടാണ് സര്ക്കാറുകളുടെമേല് ചുമതല വര്‍ധിക്കുന്നതെന്ന് സ്മൃതി വ്യക്തമാക്കി.
കുട്ടികള്‍ക്ക് നേരെ നടക്കുന്ന എല്ലാത്തരം ചൂഷണങ്ങളടക്കം മുഴുവന്‍ കാര്യങ്ങളേയും നിയന്ത്രിക്കാന്‍,കണ്ടെത്താന്‍,അന്വേഷിക്കാന്‍,കുറ്റകൃത്യങ്ങള്‍ക്ക് വേണ്ട നടപടി എടുക്കാനടക്കമുള്ള പ്രാഥമിക ചുമതല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്ക്കുമാണെന്ന് രാജ്യസഭയില്‍ എഴുതി തയ്യാറാക്കിയ മറുപടിയില്‍ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ആഭ്യന്തരവകുപ്പടക്കം ശ്രദ്ധിക്കുന്ന സൈബര്‍കുറ്റങ്ങള്‍ അറിയിക്കാന്‍ (www.cybercrime.gov.in) എന്ന സൈറ്റും (@ CyberDost) എന്ന ട്വിറ്റര്‍ ഹാന്റിലും നിലവില്‍ ലഭ്യമാണെന്ന വിവരം കേന്ദ്രമന്ത്രി സഭയ്ക്ക് മുന്നില്‍ വച്ചു. ഇതുകൂടാതെ ശിശുലൈംഗികത, കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ എന്നിവ കാണിക്കുന്ന സൈറ്റുകള്‍ നിലവില്‍ ബ്ലോക്കുചെയ്തതായും മന്ത്രി പറഞ്ഞു
Discussion about this post