സാമൂഹ്യമാധ്യമങ്ങള്‍ വഴി മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകളും വീഡിയോയും പ്രചരിപ്പിച്ച ബോളിവുഡ് നടന് അറസ്റ്റില്‍. നടന് അജാസ് ഖാനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
ബൈക്ക് മോഷ്ടിച്ചതിന് ജാര്‍ഖണ്ഡില്‍ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട തബ്രിസ് അന്‍സാരിയുടെ ജീവനു പകരം ചോദിക്കണമെന്ന് ആഹ്വാനം ചെയ്ത വീഡിയോയാണ് ഇയാള്‍ പ്രചരിപ്പിച്ചത്. മുസ്ലീം സമുദായം ഇതിനെതിരെ പ്രതികരിക്കണമെന്നും ഹിന്ദുക്കളെ തിരിച്ചടിക്കണമെന്നും വീഡിയോയില്‍ പറയുന്നു.
അന്‍സാരിയുടെ മരണത്തിനു പകരം ചോദിക്കാന്‍ നിയമപരമായും അല്ലാതെയും രാജ്യത്ത് താമസിക്കുന്ന മുസ്ലിങ്ങള്‍ സംഘടിക്കണമെന്നും അങ്ങിനെ ചെയ്താല്‍ രാജ്യം സ്തംഭിക്കുമെന്നും വീഡിയോയില്‍ പറയുന്നു. ഒരുനാള്‍ ലോകം മുഴുവന്‍ മുസ്ലിങ്ങള്‍ ആകുമെന്ന കാര്യം ഓര്‍ക്കണമെന്ന ഭീഷണിയും വീഡിയോയിലുണ്ട്.
Discussion about this post