ഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ നൽകുന്ന ബിൽ ഇന്ന് രാജ്യസഭയിൽ. കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ നൽകുക എന്നത് എൻഡിഎ സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിൽ ഒന്നാണ്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും പിഴയും ശിക്ഷ നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
നിലവിലെ പോക്സോ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബിൽ കൊണ്ടു വന്നത്. 2012ലെ പോക്സോ നിയമമാണ് ബാലപീഡകർക്ക് കർശനമായ ശിക്ഷകളോടെ ഭേദഗതി ചെയ്യപ്പെടുന്നത്
Discussion about this post