ഡൽഹി: സെൻസർ ചെയ്യാത്ത ചിത്രങ്ങൾ ഓൻലൈൻ വഴി പ്രദർശിപ്പിക്കുന്നതിന് ഓൺലൈൻ വിനോദ മാദ്ധ്യമമായ നെറ്റ്ഫ്ലിക്സ് അടക്കമുള്ളവയോട് വിശദീകരണം തേടുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു.
അതേസമയം ഇന്ത്യയിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി കൂടുതൽ ചിത്രങ്ങൾ പ്രദർശനത്തിനെത്തിക്കാൻ ഒരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ് എന്നറിയുന്നു. സമാനമേഖലയിലെ പ്രബലരായ ആമസോൺ പ്രൈം വീഡിയോ, ഡിസ്നി- ഹോട്സ്റ്റാർ എന്നിവരോട് കടുത്ത മത്സരത്തിന് തയ്യാറെടുക്കുകയാണ് നെറ്റ്ഫ്ലിക്സ്.
Discussion about this post