ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗത്തില്‍ ആണ് ഡി.രാജയെ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്ത് തുടര്‍ന്നാണ് സുധാകര്‍ റെഡി സ്ഥാനം ഒഴിഞ്ഞതെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി രാജി സന്നദ്ധത അറിയിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു സുധാകര്‍ റെഡ്ഡിയുടെ നിര്‍ദ്ദേശം. കേരളത്തില്‍ നിന്നുള്ള ബിനോയ് വിശ്വത്തിന്റെ ഉള്‍പ്പെടെ നിരവധിപേരുകള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നെങ്കിലും ദേശീയരംഗത്തെ ഇടപെടല്‍, മറ്റ് പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം, ദളിത് പശ്ചാത്തലം എന്നിവ ഡി രാജയ്ക്ക് അനുകൂല ഘടകങ്ങളായി.
Discussion about this post