സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട രേണകളെല്ലാം പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹത്തിന്റെ മകന് സുനില്‍ ശാസ്ത്രി പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് അവസാനം കാണാന്‍ രേഖകള്‍ വെളിച്ചത്തു വരണമെന്നാണ് ബിജെപി നേതാവു കൂടിയായ സുനില്‍ ശാസ്ത്രിയുടെ ആവശ്യം.
1966 ജനുവരി 11ന് താഷ്കന്ത് കരാര്‍ ഒപ്പുവച്ചതിന്റെ പിറ്റേന്നാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നായിരുന്നു ഔദ്യോഗിക സ്ഥിരീകരണം എന്നാള്‍ മരണം സ്വാഭാവികമല്ല എന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആരോപണം.
ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്ത്യയുടെ മഹാനായ പുത്രനാണ് എന്ന് കഴിഞ്ഞ ദിവസം മോദി അഭിപ്രായപ്പെട്ടിരുന്നു. താന്‍ എവിടെ പോകുമ്പോഴും ശാസ്തരിക്ക് എന്താണ് സംഭവിച്ചത് എന്ന ചോദ്യം നേരിടേണ്ടി വരുന്നു എന്ന് സുനില്‍ പറയുന്നു. മരണത്തില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രേഖകള്‍ വെളിച്ചത്തുകൊണ്ടുവരകണമെന്ന ആവശ്യവുമായി മുന്‍ പ്രധാനമന്ത്രി മന് മോഹന്‍ സിങ്ങിനെ മൂന്നു വട്ടം സമീപിച്ചിരുന്നു. എന്നാല്‍ ഇതില്‍ യോതൊരു നടപടിയുമുണ്ടായില്ല എന്ന് സുനില്‍ ആരോപിക്കുന്നു.
ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് എന്താണ് സംഭവിച്ചത് എന്നറിയാന്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ആഗ്രഹമുണ്ട്. അതിനാല്‍ സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് സുനില്‍ ശാസ്ത്രിയുടെ ആവശ്യം. രഹസ്യ സ്വഭാവമുള്ള രേഖകളായതിനാല്‍ അവ വെളിപ്പെടുത്താനാകില്ല എന്നായിരുന്നു യുപിഎ സര്‍ക്കാരിന്റെ നിലപാട്.
Discussion about this post