പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ ഇട്ടതു താനാണെന്ന ആരോപണം നിഷേധിച്ച് ചിത്രത്തിന്റെ സംവിധായകനും സംവിധായകനും എഡിറ്ററുമായ അല്‍ഫോന്‍സ് പുത്രന്. ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചതു തന്റെ അറിവോടെയാണെന്ന നിലയില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കഴമ്പില്ലാത്തതാണെന്നും അതില്‍ തനിക്കു കടുത്ത അമര്‍ഷമുണ്ടെന്നും അല്‍ഫോന്‍സ് മാധ്യമങ്ങളോടു പറഞ്ഞു.
പ്രേമത്തിന്റെ വ്യാജ പതിപ്പ് പുറത്തായതുമായി ബന്ധപ്പെട്ട് ആന്റി പൈറസി ടീം ബുധനാഴ്ച അല്‍ഫോന്‍സിന്റെ ആലുവയിലുള്ള വസതിയിലെത്തി പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. താനും ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദും തമ്മില്‍ അഭിപ്രായ വ്യത്യാസമുണെ്ടന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ ദിവസവും അന്‍വറും സുഹൃത്തുക്കളും തന്റെ ഫ്ളാറ്റില്‍ വന്നിരുന്നു. ചിത്രം പുറത്തായതുമായി ബന്ധപ്പെട്ട് ഏറെനേരം സംസാരിച്ചു. കേസിന്റെ അന്വേഷണത്തില്‍ തങ്ങള്‍ക്കു തൃപ്തിയുണെ്ടന്നും അല്‍ഫോന്‍സ് പറഞ്ഞു.
Discussion about this post