സി.പി.ഐയുടെ പുതിയ ജനറൽ സെക്രട്ടറിയായി ഡി. രാജയെ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ സെക്രട്ടറിയേറ്റിന്റെ നിർദേശത്തിന് ദേശീയ കൗൺസിൽ അംഗീകാരം നൽകി. നിലവിലെ ദേശീയ ജനറൽ സെക്രട്ടറി കെ. സുധാകർ റെഡ്ഡിയുടെ പിൻഗാമിയായാണ് രാജയുടെ നിയമനം.
എ.ഐ.ടി.യു.സി സെക്രട്ടറി അമർജിത് കൗറിന്റെ പേര് പഞ്ചാബ്, കേരളം,തമിഴ്നാട് ഘടകങ്ങൾ നിർദേശിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമായ രാജയുടെ കാലാവധി ഉടൻ അവസാനിക്കും.
പാർട്ടി ദേശീയ നേതാവും മലയാളിയുമായ ആനി രാജയാണ് ഭാര്യ. ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാവായിരുന്ന അപരാജിതയാണ് മകൾ.
2012ലാണ് സുധാകർ റെഡ്ഢി ജനറൽ സെക്രട്ടറിയായത്. 2021 ഏപ്രിൽ വരെ പദവിയിൽ തുടരാമെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒഴിയണമെന്ന ആവശ്യം നേതൃത്വത്തെ അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തും പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു.
Discussion about this post