നെടുമ്പശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ജെബിനെതിരെ വിജിലന്‍സ് കേസെടുത്തു.അഴിമതി നിരേധന നിയമം , അനധികൃത സ്വത്തു സമ്പാദനം എന്നിവ അനുസരിച്ചാണ് കേസ്. ജെബിനുമായി അടുപ്പമുള്ള നാലു കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡു നടത്തി.
വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ജെബിന്‍ കെ. ബഷീര്‍ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി കോടിക്കണക്കിനു രൂപയുടെ വസ്തുവകകള്‍ വാങ്ങികൂട്ടിയിട്ടുണ്ടെന്നു കസ്റ്റംസ് അന്വേഷണ സംഘത്തിനു മൊഴി ലഭിച്ചിരുന്നു.
Discussion about this post