തിരുവനന്തപുരം: ആട്ടും തുപ്പും സഹിച്ച് ഇടത് മുന്നണിയിൽ തുടരുന്ന സിപിഐ നിലപാട് അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടിയിൽ പെട്ട എംഎൽഎയുടെ കൈ പൊലീസ് തല്ലിയൊടിച്ചിട്ടും പ്രതികരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ തയ്യാറാകുന്നില്ല.
സമരം ചെയ്യുന്നവരെ എല്ലാം തല്ലിച്ചതയ്ക്കുന്ന പൊലീസായി കേരളാ പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റിയെടുത്തു. ഭരണകക്ഷിയിൽ പെട്ട എംഎൽഎയുടെ തന്നെ കൈ തല്ലിയൊടിക്കുന്ന വിധത്തിലാണ് കേരളാ പൊലീസ് ഇടപെടുന്നത്. ചെന്നിത്തല പറഞ്ഞു.
ഞാറയ്ക്കൽ സിഐയെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ മാർച്ചിൽ എൽദോ എബ്രഹാം എം എൽ എ അടക്കം ഏഴ് പേർക്ക് പൊലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റിരുന്നു.
Discussion about this post