ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയില്‍ നേതാക്കളുടെ പങ്ക് ചൂണ്ടിക്കാട്ടിയ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി. കോഴിക്കോട് ചെലവൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ മാസിന് റഹ്മാനെയാണ് സിപിഎം സസ്പെന്‍ഡ് ചെയ്തത്.
പാര്‍ട്ടി യോഗത്തില്‍ തെറ്റുചൂണ്ടിക്കാട്ടിയതിനെത്തുടര്ന്ന് ബ്രാഞ്ച് സെക്രട്ടറിയും മാസിനും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു. അടിപിടിയെക്കുറിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തിലെ 111 ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫിന് ലഭിച്ചത് മുന്നോറോളം വോട്ടിന്റെ ലീഡാണ്. പാര്‍ട്ടി പ്രാദേശിക നേതാക്കളില്‍ ചിലരുടെ അഴിമതിയും വോട്ട് ചോര്‍ച്ചക്ക് കാരണമായെന്ന് വിമര്‍ശനമുയര്‍ന്നു. യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ച മാസിന് റഹ്മാനെ ബ്രാഞ്ച് സെക്രട്ടറി പി.ടി സക്കീര്‍ ചോദ്യം ചെയ്തതാണ് കയ്യാങ്കളിയിലെത്തിയത്.പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് സിപിഎം മൂഴിക്കല്‍ ഏരിയാ സെക്രട്ടറി കെ ദാമോദരന്‍ പ്രതികരിച്ചു.
Discussion about this post