മുംബൈ: സമൂഹമാദ്ധ്യമ രംഗത്തെ ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനായ വാട്സാപ്പിന്റെ പേമെന്റ് സേവനം ‘വാട്സാപ്പ് പേ’ ഈ വർഷം ഇന്ത്യയിൽ സേവനം തുടങ്ങും.
2018 ഫെബ്രുവരിയിലാണ് കമ്പനി വാട്സാപ്പ് പേ പദ്ധതി പ്രഖ്യാപിച്ചത്.എന്നാൽ ഡിജിറ്റൽ പണമിടപാടുകൾക്ക് ഇന്ത്യയിലെ സെർവറുകൾ തന്നെ ഉപയോഗിക്കണമെന്ന റിസർവ് ബാങ്കിന്റെ കർശന നിബന്ധന നിലനിന്നിരുന്നതിനാൽ സേവനം വൈകുകയായിരുന്നു.
23 കോടി ഉപഭോക്താക്കളുള്ള പേ ടിഎമ്മായിരിക്കും വാട്സാപ്പ് പേയുടെ എതിരാളി. അതേസമയം മുപ്പത് കോടി ഉപഭോക്താകളുള്ള വാട്സാപ്പ് തങ്ങളുടെ മുഴുവൻ ഉപഭോക്താക്കളെയും വാട്സാപ്പ് പേയിലെത്തിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞുവെന്ന് കമ്പനിയുടെ ആഗോള മേധാവി വിൽ കാച്ച്കാർട്ട് അറിയിച്ചു. ക്യാഷ്ബാക്ക് അടക്കമുള്ള ആകർഷകമായ ഓഫറുകളുമായായിരിക്കും വാട്സാപ്പ് പേയുടെ രംഗപ്രവേശം.
Discussion about this post