ലിബിയയിൽ നിന്നും അഭയാർഥികളുമായി യൂറോപ്പ് ലക്ഷ്യമാക്കി പുറപ്പെട്ട ബോട്ട് തകർന്ന് 150ഓളം പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽപെട്ട ബോട്ടിൽ 300ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് സൂചന.
137 പേരെ മത്സ്യത്തൊഴിലാളികളും തീരരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി തിരികെ നാട്ടിലെത്തിച്ചതായി ലിബിയൻ നാവികസേന അറിയിച്ചു. മെഡിറ്ററേനിയൻ കടലിൽ ഈ വർഷമുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.
ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്തുവച്ചാണ് ബോട്ട് തകർന്നത്. താങ്ങാവുന്നതിനേക്കാളും ആളുകളാണ് ഓരോ ബോട്ടുകളിലും കയറിക്കൂടുന്നത്. ഇതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് നിഗമനം
ലിബിയയിൽ നിന്നും ഈവർഷം ഇതുവരെ 37,555 പേർ കടൽ മാർഗവും 8,007 പേർ കരമാർഗവും യൂറോപ്പിലെത്തിയതായാണ് കണക്ക്. അതേസമയം, 2019ൽ മാത്രം ഇതുവരെ മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിച്ച അഭയാർഥികളുടെ എണ്ണം 600ന് മുകളിലെത്തിയിട്ടുണ്ടെന്ന് യു.എൻ ഏജൻസി പറയുന്നു
Discussion about this post