രണ്ടാം മോദി സർക്കാർ 50 ദിവസം പിന്നിട്ടതിന്റെ റിപ്പോർട്ട് കാർഡ് അവതരിപ്പിച്ചു. മുന്നോട്ടുളള ലക്ഷ്യങ്ങൾ പങ്ക് വച്ച് ബി.ജെ.പി. വർക്കിങ്ങ് പ്രസിഡന്റ് ജെ.പി.നദ്ദ. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് നിരവധി പ്രവർത്തനങ്ങളാണ് മുന്നിലുളളത്. 1.95 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ നടത്തും. ടോയ്ലറ്റുകളും, ശുദ്ധമായ പൈപ്പ് വെളളവും ,ഗാസ് കണക്ഷനും ഉളള വീടുകൾ 1.95 കോടി ചെലവിൽ 2022 ഓടെ നിർമ്മാണം പൂർത്തികരിക്കും.
2022 ൽ ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്ത് ശുദ്ധജലവും ,ടോയ്ലറ്റും, ഗ്യാസ് കണക്ഷനും ഉളള വീടുകൾ ഉണ്ടാകും. ഇത് നമ്മുടെ രാജ്യത്ത് തന്നെ വിപ്ലവകരമായ മാറ്റമായിരിക്കും.പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും നിരവധി തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
പ്രധാനമന്ത്രി ഗ്രാമ സാദക് യോജനയുടെ കീഴിൽ 80,000 ത്തോളേം കോടി ചിലവഴിച്ച് 1.25 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമ്മിക്കും. കർഷകരുടെയും,പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിന് നടപടികൾ സ്വീകരിക്കും. അഴിമതി തടയുന്നതിന് 27 ഓളം മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ വിരമിപ്പിച്ചു. ഈ സർക്കാർ അഴിമതിയ്ക്കെതിരെ പ്രവർത്തിക്കും. കേന്ദ്രസർക്കാർ പാസാക്കിയ ബില്ലുകളെ കുറിച്ചും നദ്ദ എടുത്തു പറഞ്ഞു.
Discussion about this post