യൂണിവേഴ്സിററി കോളേജ് വധശ്രമക്കേസിലെ പ്രതികളെ സംരക്ഷിച്ച് കോളേജ്.19 പ്രതികളെ തിരിച്ചറിഞ്ഞതില്‍ നിന്നും ഇതുവരെ 6 പേര്‍ക്കെതിരെ മാത്രമേ നടപടി എടുത്തിട്ടുള്ളു.മറ്റുള്ളവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എല്ലാം പ്രതികളുടെയും വിവരങ്ങള്‍ പ്രിന്‍സിപ്പലിന് കൈമാറിയെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം ഉത്തരക്കടലാസ് ചോര്‍ച്ചക്കേസില്‍ പ്രതിയായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിനെ യൂണിവേഴ്സിറ്റി കോളജില്‍ എത്തിച്ച് തെളിവെടുത്തു.വധശ്രമകേസിൽ റിമാൻഡിൽ കഴിയുന്ന നാലാംപ്രതി അദ്വൈത് മണികണ്ഠനും അഞ്ചാം പ്രതി ആദിലും വെള്ളിയാഴ്ച പൊലീസ് കാവലിൽ കൊളേജിലെത്തി പരീക്ഷയെഴുതിയിരുന്നു.
Discussion about this post