ചെന്നൈ :കേരളത്തിനും ഗുജറാത്തിനും സമമായി തമിഴ്‌നാട്ടിലും മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധത്തിലേക്ക്.
തമിഴ്‌നാട് സര്‍ക്കാരിന്റെ കീഴിലുള്ള മദ്യ വില്‍പന ശാലകളായ തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷനുകള്‍ മദ്യ വില്‍പ്പനയുടെ കുത്തക കയ്യാളുകയാണ്. മദ്യപാനശീലം വര്‍ദ്ധിക്കുന്നതിലൂടെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
ചെന്നൈ മുതല്‍ കന്യാകുമാരി വരെയുള്ള സര്‍ക്കാര്‍ മദ്യശാലകള്‍ ഭാവി തലമുറയെ നശിപ്പിക്കുകയാണ്.ഇതിന്റെ ഫലമായി സ്ത്രീകളുടെ ജീവിതവും ദുഷ്‌കരമാവുന്നു. ആ അവസ്ഥയിക്കു പരിഹാരം കാണാന്‍ സംസ്ഥാനത്തെ എല്ലാ മദ്യശാലകളും അടച്ചു പൂട്ടണമെന്നും ബി.ജെ.പി സംസ്ഥാന നേതാവ് തമിലിസായി സുന്ദരരാജന്‍ ആവശ്യപ്പെട്ടു
Discussion about this post