ഇന്തോനേഷ്യ: 23ആമത് പ്രസിഡന്റ്സ് കപ്പ് ബോക്സിംഗിൽ ഇന്ത്യയുടെ എം സി മേരികോമിന് സ്വർണ്ണം. 51 കിലോഗ്രാം വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ഏപ്രിൽ ഫ്രാങ്ക്സിനെയാണ് മേരി കോം പരാജയപ്പെടുത്തിയത്.
ഏകപക്ഷീയമായ മത്സരത്തിൽ 5-0 എന്ന സ്കോറിനാണ് മേരി കോമിന്റെ വിജയം.
ഈ വർഷം നടക്കുന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിനും 2020ൽ ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിനുമുള്ള തയ്യാറെടുപ്പിലാണ് ലോക ചാമ്പ്യൻഷിപ്പിൽ ആറ് സ്വർണ്ണം നേടിയ ആദ്യ വനിതാ താരമായ മേരി കോം.
‘എനിക്കും എന്റെ രാജ്യത്തിനും സ്വർണ്ണം. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട് എന്ന് ബോദ്ധ്യപ്പെടുത്തുന്ന വിജയം. എന്റെ പരിശീലകർക്കും സപ്പോർട്ടിംഗ് സ്റ്റാഫിനും നന്ദി.‘ സ്വർണ്ണം നേടിയതിന്റെ ആഹ്ളാദം മേരി കോം ട്വിറ്ററിലൂടെ പങ്ക് വെച്ചു.
Gold medal for me and for my country at #PresidentCup Indonesia. Winning means you’re willing to go longer,work harder & give more effort than anyone else. I sincerely thanks to all my Coaches and support staffs of @BFI_official @KirenRijiju @Media_SAI pic.twitter.com/R9qxWVgw81
— M C Mary Kom OLY (@MangteC) July 28, 2019
മേരി കോമിന്റെ വിജയത്തിൽ കേന്ദ്ര കായികമന്ത്രി കിരൺ റിജിജു അഭിനന്ദനം അറിയിച്ചു.
https://twitter.com/KirenRijiju/status/1155423452536299521
Discussion about this post