മലപ്പുറം വാണിയമ്പലത്ത് മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്‌സൈസ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിനാണ് വെടിയേറ്റത്. വാണിയമ്പലത്ത് വെച്ചാണ് സംഭവം.
തിരുവനന്തപുരത്ത് വച്ച് കോടികളുടെ ഹാഷിഷ് പിടികൂടിയ കേസില്‍ പ്രതിയായ ജോര്‍ജ്കുട്ടിയെ പിടികൂടാനെത്തിയപ്പോഴാണ് അപകടം. കോടികള്‍ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ പ്രതിയാണിയാള്‍.
പ്രതിയെ കസ്റ്റഡിയില്‍ നിന്നും രക്ഷപെടുന്നതിനും ഒളിത്താവളം ഒരുക്കുകയും ചെയത കുഞ്ഞുണ്ണി എന്ന അനിരുദ്ധന്‍, മുഹമ്മദ് ഷാഹീര്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നിന്നാണ് ജോര്‍ജ് കുട്ടി വാണിയമ്പലത്ത് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
തിരുവനന്തപുരത്ത് നിന്നും മുങ്ങിയ ഇയാള്‍ വാണിയമ്പലത്തുള്ള ഭാര്യ വീട്ടിലെത്തിയപ്പോഴാണ് എക്‌സൈസ് ഇയാളെ പിടികൂടിയത്. ജോര്‍ജ്കുട്ടി വാണിയമ്പലത്ത് എത്തിയിട്ടുണ്ടെന്നുള്ള വിവരം അറിഞ്ഞ് എക്‌സൈസ് സംഘം വീട് വളയുകയായിരുന്നു.
Discussion about this post