തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു അടക്കമുള്ള സ്കൂൾ പരീക്ഷകൾ രാവിലെയാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഒന്ന് മുതൽ പത്ത് വരെയുള്ള എല്ലാ വാർഷിക പരീക്ഷകൾക്കും ഇത് നിർബ്ബന്ധമായി ബാധകമാക്കണമെന്നും സർക്കാരിന് നൽകിയ നിർദ്ദേശത്തിൽ കമ്മീഷൻ പറയുന്നു. വാർഷിക പരീക്ഷകൾ നടക്കുന്ന മാർച്ച് മാസത്തിലെ ചൂട് കണക്കിലെടുത്താണ് കമ്മീഷൻ നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
എല്ലാ പരീക്ഷകളും രാവിലെ നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിൽ വൈകുന്നേരം നടത്താൻ സമയം കണ്ടെത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിൽ മതിയായ വായുസഞ്ചാരം ഉറപ്പ് വരുത്തണം. കുട്ടികൾക്ക് കുടിവെള്ളം നിർബന്ധമായും ലഭ്യമാക്കണം. പരീക്ഷക്ക് മുൻപോ ശേഷമോ കുട്ടികൾ വെയിൽ കൊള്ളുന്നില്ലെന്ന് സ്കൂൾ അധികൃതർ ഉറപ്പ് വരുത്തണം. കമ്മീഷൻ നിരീക്ഷിക്കുന്നു.
Discussion about this post