ചെന്നൈ: പ്രമുഖ തമിഴ് ദിനപത്രം ‘ദിനമലര്‍’നെതിരെ ഭീഷണി സന്ദേശം. ‘ഇന്നലെ ഷാര്‍ളി എബ്ദോ, നാളെ ദിനമലര്‍’ എന്നായിരുന്നു ഭീഷണി സന്ദേശം.
കത്ത് വന്നിരിക്കുന്നത് കോയമ്പത്തൂരില്‍ നിന്നാണ്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റല്‍ അഡ്രസിന്റെ ആധികാരികതയെ സംബന്ധിച്ചും
അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, കത്തിന്റെ ആധികാരികതയെ കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഭീഷണി സന്ദേശം ലഭിക്കാനുണ്ടായ കാരണങ്ങളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുപ്പോലെ നേരിയ രീതിയിലുള്ള പ്രതിഷേധം 2008 ല്‍ ദിനമലരില്‍ വന്ന പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണിനെതിരെ ഉയര്‍ന്നിരുന്നു. ഈ സംഭവത്തിന് ശേഷംഇത്തരം വിഷയങ്ങള്‍ പിന്നീട് പത്രം പ്രസിദ്ധീകരിച്ചിട്ടില്ല.
കത്ത് ലഭിച്ചതിന് ശേഷം പത്രത്തിന്റെ ഓഫീസിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഭീഷണി സന്ദേശം അല്‍ഖ്വയ്ദയുടെ പേരിലാണ് വന്നിരിക്കുന്നത്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഫ്രാന്‍സിലെ ഷാര്‍ളി എബ്ദോ മാസികയ്ക്ക് നേരെ ഭീകരാക്രമണമുണ്ടായത്. മാസികയുടെ എഡിറ്റര്‍ അടക്കം 14 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post