കൊച്ചി: പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രിസഭ ഇന്ന് തീരുമാനം പ്രഖ്യാപിക്കും. ബാറുകള്‍ക്ക് തിങ്കളാഴ്ച്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കാമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
ഒന്‍പത് ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലിനുമാണ് ലൈസന്‍സ് നല്കാന് തീരുമാനമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറലാണ് തീരുമാനം വ്യക്തമാക്കിയത്. ലൈസന്‍സ് നല്‍കുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
Discussion about this post