ലക്നൗവില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈനടിച്ച പോലീസിനോട്’പ്രതികാരം’ ചെയ്ത് വൈദ്യുതി വകുപ്പു ജീവനക്കാരന്. കാലങ്ങളായി വൈദ്യുതി ബില്‍ അടയ്ക്കാറില്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് പോലീസ് സ്റ്റേഷനിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഉത്തര്‍ പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. ലായിന്‍പര്‍ പോലീസ് സ്റ്റേഷനിലെ വൈദ്യുതിബന്ധമാണ് വിച്ഛേദിക്കപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീനിവാസ് എന്നാണ് വൈദ്യുതിവകുപ്പ് ജീവനക്കാരന്റെ പേര്.
ഹെല്‍മെറ്റ് ധരിക്കാത്തതിന് ശ്രീനിവാസനെ സബ് ഇന്‍സ്പെക്ടര്‍ രമേഷ് ചന്ദ്ര തടഞ്ഞുനിര്‍ത്തുകയും 500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജൂനിയര്‍ എന്‍ജിനീയറെ കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചെങ്കിലും എസ്ഐ വഴങ്ങിയില്ല. കൂടാതെ മറ്റു പോലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് ഗതാഗത നിയമം ലംഘിക്കുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു എസ് ഐ ചെയ്തതെന്നും ശ്രീനിവാസ് പറഞ്ഞു.
പക്ഷെ വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത ശ്രീനിവാസ് വൈദ്യുതി ബില്ല് അടക്കാത്തതുമായി ബന്ധപ്പെട്ട നിയമങ്ങളും പിഴയെക്കുറിച്ചും പോലീസുകാരോട് പറഞ്ഞു.കാരണം 6.62 ലക്ഷം രൂപയുടെ ബില്ലാണ് ലായിന്പൂര് സ്റ്റേഷന് അടയ്ക്കാനുണ്ടായിരുന്നത്. ബില്ലടയ്ക്കേണ്ട കാര്യം ഓര്‍മിപ്പിച്ച് നിരവധി തവണ പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നെങ്കിലും 2016 മുതല്‍ ഒരു പൈസ പോലും സ്റ്റേഷന് അടച്ചിരുന്നില്ല. ഇതാണ് ശ്രീനിവാസനെ പ്രകോപിതനാക്കാനും സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും കാരണമായത്.
Discussion about this post