യെമനിലെ തുറമുഖ നഗരമായ ഏദനില്‍ നടന്ന ആക്രമണങ്ങളില്‍ നാല്പതിലേറെ പേര് കൊല്ലപ്പെട്ടു. നഗരത്തില്‍ നടന്ന സൈനിക പരേഡിനുനേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിലും പൊലീസ് സ്റ്റേഷനില്‍ ചാവേര്‍ സ്ഫോടനവുമാണ് നടന്നത്. ആക്രമണത്തിനു പിന്നില്‍ ഹൂതി വിമതരാണെന്ന് യെമന്‍ സര്‍ക്കാര്‍ ആരോപിക്കുന്നു.
ഹൂതി വിമതര്‍ സമീപകാലത്തു നടത്തിയ ശക്തമായ ആക്രമണങ്ങളിലെന്നാണ് ഇന്നലെ നടന്നത്. നിലവില്‍ യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് താല്‍ക്കാലിക തലസ്ഥാനമായ ഏദന്നഗരം. യുഎഇ അടക്കമുളള സഖ്യരാജ്യങ്ങളുടെ സൈനികസാന്നിധ്യവും ഇവിടെയുണ്ട്.
ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരില്‍ യെമന്‍ സൈന്യത്തിലെ മുതിര്‍ന്ന സൈനിക കമാന്‍ഡറുമുണ്ടെന്ന് സൂചനയുണ്ട്. സമീപകാലത്തായി ആളില്ലാ വിമാനമുപയോഗിച്ച് ശക്തമായ ആക്രമണമാണ് ഹൂതി വിമതര്‍ നടത്തുന്നത്. സൗദിയിലെ വിമാനത്താവങ്ങളിലും ജനവാസകേന്ദ്രങ്ങളിലും മിസൈലാക്രമണം നടത്തിയിരുന്നു
Discussion about this post